കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാൻ രജിസ്ട്രേഷൻ വേണ്ടെന്ന് ഒമാൻ

  • 31/12/2020

ഒമാനിൽ ഇനി മുതൽ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാൻ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിയാല്‍ വാക്‌സിന്‍ കുത്തിവയ്ക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 1700 പേരാണ് ഒമാനില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത്.
ഫൈസര്‍ ബയോൺടെക്കിന്റെ വാക്‌സിനാണ് ഒമാനില്‍ വിതരണം ചെയ്യുന്നത്. വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയോ എടുക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന് ഒമാന്‍ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വാക്‌സിന്‍ വിതരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related News