കൊവിഡിനെ കീഴടക്കാൻ സ്പുട്നികിനാകുമോ?... റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ യു.എ.ഇയില്‍ ഉടന്‍ ആരംഭിക്കും

  • 14/10/2020


അബുദാബി ;റഷ്യയുടെ സ്പുട്നിക് കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ യു.എ.ഇയില്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, റഷ്യന്‍ സോവറൈന്‍ വെല്‍ത്ത് ഫണ്ട്, യു.എ.ഇയിലെ ഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് റഷ്യന്‍ ഫെഡറേഷന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമലേയ നാഷണല്‍ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിന്‍ പരീക്ഷിക്കുക. നിലവില്‍ മോസ്‌കോയിലെ 40,000 സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന്‍ പരീക്ഷണം നടക്കുകയാണ്. യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അബുദാബി ആരോഗ്യ വകുപ്പായിരിക്കും സ്പുട്‌നിക് വി വാക്സിന്റെ പരീക്ഷണങ്ങള്‍ നടത്തുകയെന്നും അധികൃതർ അറിയിച്ചു.

Related News