സ്പോൺസറുടെ ചെക്ക് ബുക്ക് മോഷ്ടിച്ച് പണം തട്ടിയ പ്രവാസിക്ക് 4 ലക്ഷത്തിലധികം പിഴ

  • 02/01/2021


ദുബായ്: സ്പോൺസറുടെ ചെക്ക് ബുക്ക് മോഷ്ടിച്ച് പണം  തട്ടിയ പ്രവാസി ഇന്ത്യക്കാരന്  ദുബൈ കോടതി ശിക്ഷ വിധിച്ചു. ആറ് മാസം ജയിൽ ശിക്ഷയും 4,71,202 ദിർഹം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. രണ്ട് വർഷത്തിനിടെ 47 തവണയാണ് ഇയാൾ തന്റെ തൊഴിലുടമയുടെ വ്യാജ ഒപ്പിട്ട് പണം തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. 4,47,000 ദിർഹമാണ് ഇങ്ങനെ ഇയാൾ മോഷ്ടിച്ചത്.
ഗുജറാത്ത് സ്വദേശിയായ 29കാരന് ആറ് മാസം ജയിൽ ശിക്ഷയും 4,71,202 ദിർഹം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

Related News