ഓരോ 14 ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന നടത്തുന്നത് നിർബന്ധമാക്കി അബുദാബി

  • 04/01/2021

അബുദാബി: കോവിഡ്  പ്രതിരോധത്തിന്റെ  ഭാഗമായി നടപടിക്രമങ്ങൾ ശക്തമാക്കി അബുദാബി. കോവിഡിനെ പൂർണ്ണമായും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​ര-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി തൊ​ഴി​ല്‍​മേ​ഖ​ല​യി​ലു​ള്ളവർക്ക്  കോവിഡ്  പരിശോധന നിർബന്ധമാക്കി. 
ഓ​രോ 14 ദി​വ​സം കഴിയുമ്പോഴും കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. ജനുവരി 10 മുതൽ പുതിയ നടപടി പ്രാബല്യത്തിൽ വരും.  സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, ഗ്രോ​സ​റി​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ക​ശാ​പ്പു​ശാ​ല​ക​ള്‍, പ​ച്ച​ക്ക​റി -പ​ഴം ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍, ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി ലൈ​സ​ന്‍​സു​ള്ള എ​ല്ലാ വാ​ണി​ജ്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും  കോവിഡ്  പരിശോധന നടത്തണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ആളുകളുമായി ഇടപഴകുന്നത് കാരണം കോവിഡ്  വൈറസ് വ്യാപനം ഉണ്ടാകാമെന്ന പശ്ചാത്തലത്തിലാണ് എല്ലാ ജീവനക്കാർക്കും കൊവിഡ് പരിശോധന ഓരോ 14 ദിവസം കൂടുമ്പോഴും നിർബന്ധമാക്കിയിട്ടുള്ളത്.

Related News