പുതിയ വാക്‌സിന്റെ ആദ്യ ഡോസ് ഷാര്‍ജ പൊലീസ് മേധാവി അല്‍ സഅരി അല്‍ ഷംസി സ്വീകരിച്ചു

  • 16/10/2020

ഷാർജ;  കൊവിഡ് പ്രതിരോധനത്തിനുളള പുതിയ വാക്‌സിന്റെ ആദ്യ ഡോസ് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസി സ്വീകരിച്ചു. വാക്സിന്‍ എടുക്കുന്നതിന്റെ വീഡിയോകള്‍ ഷാര്‍ജ പൊലീസിന്റെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു.  അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി വിമാന യാത്രക്കാരില്‍ നിന്ന് കൊവിഡ് രോഗികളെ കണ്ടെത്താനായി ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി പൊലീസ് നായകളെയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പൊലീസ് നായകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയതായും പ്രത്യേക മുറിയില്‍ സാമ്പിളുകള്‍ സജ്ജീകരിച്ച് നടത്തിയ പരിശോധനക വിജയകരമായിരുന്നുവെന്നുമാണ് ഷാര്‍ജ പൊലീസ് കെ9 സെക്യൂരിറ്റി ഇന്‍സ്‍പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ലെഫ്. കേണല്‍ ഡോ. അഹ്‍മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിക്കുമെന്ന് രണ്ട് മാസം മുമ്പ് തന്നെ യുഎഇ അറിയിച്ചിരുന്നു. 

Related News