കുവൈറ്റ് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സംഗീത നൃത്ത പരിപാടി റദ്ദാക്കാനൊരുങ്ങുന്നു

  • 16/01/2021


കുവൈറ്റ് സിറ്റി :  ദേശീയ  ദിനാഘോഷത്തോടനുബന്ധിച്ച് ബയാൻ കൊട്ടാരത്തിൽ 1,200 ഓളം വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീത നൃത്ത നാടക പരിപാടി റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. പ്രാദേശിക  ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

രാജ്യത്തെ നിലവിലെ ആരോഗ്യ സ്ഥിതിയും കോവിഡ് വ്യാപനത്തെ തുടർന്ന് പുലർത്തേണ്ട സാമൂഹിക അകലവും കണക്കിലെടുത്താണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചത്.

ഏകദേശം ചടങ്ങിന്റെ മേൽനോട്ടത്തിനും നടത്തിപ്പിനുമായി വേണ്ടി വരുന്നത് 400,000 കുവൈറ്റ്‌ ദിനാർ ആണ്. ഈ തുക മാർച്ച് 31 ന് സാമ്പത്തിക വർഷാവസാനം മറ്റ് പദ്ധതികൾക്കായി  ധനമന്ത്രാലയത്തിലേക്ക് മാറ്റും.

Related News