കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം

  • 19/01/2021

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് കൂടുതൽ രാജ്യങ്ങളിലേക്ക് നടപ്പിലാക്കിയാലേ കുവൈത്തിലെ വീട്ടുജോലിക്കാരുടെ ക്ഷാമം പരിഹരിക്കാനാകു എന്ന് ഡൊമസ്റ്റിക് ലേബർ റിക്രൂട്മെന്റ് ഏജൻസി മേധാവി ഖാലിദ് അൽ ധക്നാൻ. അടുത്തിടെ ക്യാബിനറ്റിന്റെ തീരുമാന പ്രകാരം പുതിയതായി നിയമിക്കപ്പെടുന്ന ഗാർഹിക തൊഴിലാളികൾക്ക് ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും വിദേശത്തു  കുടുങ്ങിയ  ഗാർഹിക തൊഴിലാളികളെ ബിസ്‍ലാമ  പ്രൊജക്റ്റ് വഴി തിരികെ കൊണ്ടുവരുമെന്ന് തീരുമാനം ഉണ്ടായി എന്നാൽ ഈ ആഴ്ചയുടെ തുടക്കത്തിൽ രൂപീകരിച്ച ഈ പദ്ധതി പ്രകാരം പുതിയ വിസ അനുവദിക്കുന്നത് വളരെ കുറഞ്ഞ എണ്ണത്തിൽ  ഒതുങ്ങി .


10  മാസത്തിലേറെയായി രാജ്യം ഗാർഹിക തൊഴിലാളി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ് . എൺപത്തിനായിരത്തോളം  ഗാർഹിക തൊഴിലാളികളുടെ ക്ഷാമമാണ്  നിലവിൽ രാജ്യം  നേരിട്ട് കൊണ്ടിരിക്കുന്നത്. റമദാൻ  മാസം തുടങ്ങുന്നതോടുകൂടി ഷാമം കൂടുതൽ രൂക്ഷമായേക്കും. ധാരാളം തൊഴിലാളികളെ കൊണ്ട് വരണമെങ്കിൽ ഗവണ്മെന്റ്  നയങ്ങങ്ങളിൽ മാറ്റം ഉണ്ടാകണം, അത് ഒന്ന് രണ്ടു രാജ്യങ്ങളിൽ മാത്രം ചുരുങ്ങുകയും അരുത് . ഇപ്പോഴുള്ള സ്ഥിതി വളരെ രൂക്ഷമാണെന്ന്  റിക്രൂട്ട്മെന്റ് അധികൃതർ തന്നെ  വ്യക്തമാക്കിയിട്ടുമുണ്ട് .

പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അധികൃതർ വേഗത്തിലൊരു നടപടി സ്വീകരിക്കുകയും എത്യോപ്യൻ  ഗാർഹിക തൊഴിലാളികളെ കൊണ്ട് വരുന്നതിനു നിവേദനപട്ടിക സമർപ്പിച്ചു കാര്യങ്ങൾ ദ്രുതഗതിയിലാക്കണമെന്നും റിക്രൂട്ട്മെന്റ് ഏജൻസികൾ  ആവശ്യപ്പെട്ടു. കുവൈറ്റിലുള്ള 80  ശതമാനം തൊഴിലാളികളും ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്, എത്യോപ്യൻ തൊഴിലാളികൾ എത്തുകയാണെങ്കിൽ ഇപ്പോഴുള്ള തൊഴിലാളി ഷാമം 70  ശതമാനത്തോളം കുറക്കുവാൻ സാധിക്കുമെന്നും ഖാലിദ് അൽ ധക്നാൻ പറയുന്നു. 

Related News