കുവൈറ്റിൽ അഴിമതിയിൽ മുന്നിൽ ആരോഗ്യമന്ത്രാലയം; ആന്റി കറപ്ഷൻ അതോറിറ്റി.

  • 19/01/2021

കുവൈറ്റ് സിറ്റി:  അഴിമതി തടയാൻ ബന്ധപ്പെട്ട സ്റ്റേറ്റ്  അധികാരികൾ ഏകോപിച്ചു പ്രവർത്തിക്കുമ്പോൾ 37 സർക്കാർ ഏജൻസികളിലെ അഴിമതിയും ക്രമേക്കേടുകളും  സംബന്ധിച്ച 90 പുതിയ റിപ്പോർട്ടുകൾ 2020 ൽ രജിസ്റ്റർ ചെയ്തതായി കുവൈറ്റ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ)റിപ്പോർട്ട് ചെയ്തു . ഒരു ദേശിയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യമന്ത്രാലയത്തിലാണ് ഏറിയ പങ്ക് അഴിമതികളും റിപ്പോർട്ട് ചെയ്യപ്പെട്ടത് .  ആരോഗ്യമന്ത്രാലയത്തിൽ 11 അഴിമതി കേസുകളും, മിനിസ്ട്രി ഓഫ് ഔക്വഫിൽ 6 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട് . 

വൈദ്യുതി, ജലം, ആഭ്യന്തരം , പൊതുമരാമത്ത്, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ഉൾപ്പെടെ വിവിധ പൊതുസ്ഥാപനങ്ങൾ ഉൾപ്പെട്ട അഴിമതി റിപ്പോർട്ടുകളിൽ നസാഹയ്ക്ക്  സംശയാസ്പദമായ 12 കേസുകൾ ലഭിച്ചു; കുവൈറ്റ് മുനിസിപ്പാലി, സോഷ്യൽ അഫയേഴ്‌സ് , വിവര-  നീതി, ധനമന്ത്രാലയങ്ങൾ; പബ്ലിക് അതോറിറ്റി ഫോർ ഫുഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസി‌എ) എന്നീ സ്ഥാപനങ്ങളിലെ അഴിമതി റിപ്പോർട്ടുകളും  നസാഹ അന്വേഷിക്കുന്നുണ്ട്. 

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ), അവ്കാഫ് സെക്രട്ടേറിയറ്റ്, എണ്ണ മന്ത്രാലയം, മൈനർ അഫയേഴ്സ് പബ്ലിക് അതോറിറ്റി (പാമ), പ്ലാനിംഗ് കൗൺസിൽ, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (കെ‌എ‌എ), ഫിനാൻഷ്യൽ ഒബ്സർവേഴ്‌സ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി‌എ‌ഐ), കുവൈറ്റ് പോർട്ട്സ് അതോറിറ്റി (കെ‌പി‌എ), പബ്ലിക് അതോറിറ്റി ഫോർ യൂത്ത്, വാണിജ്യ വ്യവസായ മന്ത്രാലയം എന്നീ വകുപ്പുകളിലെ  അഴിമതിയുടെ സംശയം സ്ഥിരീകരിക്കുന്ന ഫയലുകളും സാമ്പത്തിക, ഭരണപരമായ ലംഘനങ്ങളും റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നു; ഈ കുറ്റകൃത്യങ്ങൾ മൊത്തം റിപ്പോർട്ടുകളുടെ 94 ശതമാനത്തിലധികമാണെന്ന് സൂചിപ്പിക്കുന്നു. 

Related News