പ്രവാസി അധ്യാപകർക്ക് അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോകാനുള്ള അനുമതി നൽകി

  • 19/01/2021

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം പ്രവാസികളായ അധ്യാപകർക്ക് മിഡ് ടേം വെക്കേഷന്റെ’ ഭാഗമായി നാട്ടിലേക്ക് പോകാനുള്ള അനുമതി നൽകി .തിരികെ ജോലിയിൽ പ്രവേശിക്കേണ്ട പൂർണ ഉത്തരവാദിത്തം അധ്യാപകർക്ക് ആണെന്നും  മന്ത്രലായം  അറിയിച്ചു .രണ്ടാം സെമിന്റെ  ആരംഭത്തിൽ അധ്യാപകരുടെ  കുറവ് കൂടാൻ സാധ്യത ഉണ്ട് . പല വിഭാഗങ്ങളിലായി കുറവ് വരാം എന്നാൽ തിരികെ  നാട്ടിലേക്ക് പോവുന്ന പ്രവാസികളായ അധ്യാപകർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രാലയം അറിയിപ്പ് നൽകി. എന്നാൽ പ്രവാസികളായ അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കണമെങ്കിൽ നാട്ടിൽ നിന്നും നേരത്തെ എത്തേണ്ടതായി വരുമെന്നും,  ഇവർ രണ്ട ആഴ്ചയോളം ക്വാറന്റീനിൽ ഇരിക്കണം,  മാത്രമല്ല പോകുന്ന രാജ്യങ്ങളിലെ ക്വാറന്റീനും കോവിഡ്  നെഗറ്റീവ് സെർട്ടിഫിക്കറ്റും  നിരബന്ധമാണ് .ഈ കാരണങ്ങളാൽ ആണ്  പ്രവാസികളായ അധ്യാപകർക്ക് സ്വന്തം റിസ്കിൽ  നാട്ടിലേക്ക് പോകാൻ അനുമതി നൽകിയതെന്നും ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

Related News