സൗദി അറേബ്യയിൽ നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പൗരനെ കസ്റ്റംസ് പിടികൂടി.

  • 19/01/2021

കുവൈറ്റ് സിറ്റി : സൗദി അറേബ്യയിൽ നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പൗരനെ കസ്റ്റംസ് പിടികൂടി,  നുവൈസിബ് പോര്‍ട്ടിലൂടെ സൗദിയിൽനിന്ന്  വന്ന വാഹനത്തിന്റെ സ്പെയർ  ടയറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച  23 കിലോഗ്രാം ഹാഷിഷ്  ആണ് കസ്റ്റംസ് പിടികൂടിയത്.  കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ പോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ്, നുവൈസീബ് പോർട്ട് സൂപ്പർവൈസർ ബിലാൽ അൽ-ഖാമിസ്, ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ്  മയക്കുമരുന്ന് പിടികൂടിയത്.  

Related News