വിദേശികള്‍ക്ക് തിരച്ചടി: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍

  • 19/01/2021

കുവൈത്ത് സിറ്റി : രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍. 70 വയസ്സ് കഴിഞ്ഞ വിദേശി പ്രവാസികളുടെ താമസ അനുമതി യൂണിവേഴ്സിറ്റി ബിരുദമുണ്ടെങ്കിലും പുതുക്കി നല്‍കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ അറിയിച്ചു. 60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്നും ബിരുദമുള്ളവര്‍ക്ക് താമസ രേഖ നീട്ടി നല്‍കുമെന്നും നേരത്തെ  പബ്ലിക് മാന്‍പവര്‍ തീരുമാനമെടുത്തിരുന്നു. 

ഈ മാസം മുതലാണ് നിര്‍ദ്ദേശം  നടപ്പിലാക്കി തുടങ്ങിയത്. ഇത്തരത്തിലുള്ള 70,000ത്തിലധികം പേർ  രാജ്യം വിടുമെന്നാണ് കണക്കാക്കുന്നത്. 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ  മക്കള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ ഇവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറുവാന്‍ സാധിക്കും. 

പുതിയ തീരുമാനപ്രകാരം 70 വയസും അതിൽ കൂടുതലുമുള്ള  ബിരുദമുള്ളവർക്കും ഡിപ്ലോമയുള്ളവർക്കും താമസ രേഖ പുതുക്കിനല്‍കില്ല. ഇത് സംബന്ധമായ നിര്‍ദ്ദേശം പാസ്പ്പോര്‍ട്ട് ഓഫീസുകളിലേക്ക് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ പുതിയ നിര്‍ദ്ദേശത്തോടെ രാജ്യം വിടേണ്ടിവരും. 

Related News