കുവൈറ്റില്‍ റെസിഡന്‍സി നിയമലംഘകരുടെ എണ്ണത്തിൽ വർദ്ധനവ്

  • 20/01/2021




കുവൈറ്റ് സിറ്റി: കുവൈറ്റില്‍ റെസിഡന്‍സി നിയമലംഘകരുടെ എണ്ണം 180,000 ആയി വർധിച്ചു. ഇത് അഞ്ച് മാസം മുമ്പുള്ളതിനേക്കാള്‍ 38 ശതമാനം വര്‍ധനവാണിത്.

മാസങ്ങള്‍ക്ക് മുമ്പാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവ സംയുക്തമായി നടത്തുന്ന പരിശോധന  നിര്‍ത്തിവെച്ചത്. ഈ അവസരം  റെസിഡന്‍സി നിയമലംഘകര്‍ മുതലെടുക്കുകയായിരുന്നു.

35 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്കാണ് പ്രധാന പ്രശ്‌നം. സർക്കാർ നിരവധി തവണ താമസരേഖ സാധുവാക്കാൻ അവസരങ്ങള്‍ നൽകിയിട്ടും  നിയമലംഘകര്‍ തയ്യാറാകാത്തതാണ് മറ്റൊരു പ്രശ്‌നമെന്നും അധികൃതർ പറയുന്നു.

പിഴ അടച്ച ശേഷം റെസിഡന്‍സി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ രാജ്യം വിടുന്നതിനോ തയ്യാറായി തങ്ങളുടെ നില ഭേദഗതി ചെയ്ത് ശരിയാക്കാന്‍ ചുരുക്കം ചിലര്‍ മാത്രമാണ് തയാറായത്. ചിലര്‍ പുതിയ വിസയില്‍ കുവൈറ്റിലേക്ക് തിരിച്ചുവരാമെന്ന സാധ്യതയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ജനുവരി 31ന് അവസാനിക്കുന്ന ഗ്രേസ് പീരിയഡ് പ്രയോജനപ്പെടുത്തി തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കിയത് 2500 പ്രവാസികള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

Related News