അന്താരാഷ്ട്ര യാത്രയ്ക്കായി കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ചു.

  • 20/01/2021

കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര യാത്രയ്ക്കായി യാത്രക്കാർ കോവിഡ്  19  വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നുള്ള നിയമം മാറ്റി വച്ചതായി  ഈസ്റ്റ് മെഡിറ്ററിനിൻ  WHO  ഡയറക്ടർ ഡോ:അഹമ്മദ് അൽ മന്ദാരി അറിയിച്ചു .കോവിഡ്  വാക്സിന്റെ ലഭ്യത കുറവും അതിന്റെ ഫലത്തെ കുറിച്ചുള്ള സംശയവുമാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ച ഘടകമെന്ന് ഡോ:അഹമ്മദ് അൽ മന്ദാരി  അഭിപ്രായപ്പെട്ടു . വാക്സിന്റെ സുരക്ഷയെ  കുറിച്ച് ഗവേഷണം നടത്തി , അതിന്റെ ഫലം ആഗോളതലത്തിൽ കൈമാറാനും ഡോ:അഹമ്മദ് അൽ മന്ദാരി  നടത്തിയ ഒരു യോഗത്തിൽ തീരുമാനം ഉണ്ടായി . ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന കോവിഡ്  അടിയന്തര കമ്മിറ്റിയാണ് അന്താരാഷ്ട്ര യാത്രക്കാർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകണമെന്ന ശുപാർശ നേരത്തെ നൽകിയത്.

Related News