കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

  • 20/01/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. കര അതിര്‍ത്തിയിലൂടെ 25 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പോലീസ് പരാജയപ്പെടുത്തിയത് . കര അതിർത്തികളിലൂടെ മയക്കുമരുന്ന് ലഹരിവസ്തുക്കൾ കൊണ്ടുവരാനുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വാഹനത്തിന്‍റെ സ്പെയര്‍ ടയറിലും  ഇന്റീരിയറിലും ഒളിപ്പിച്ച രീതിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

കുവൈത്ത് ആഭ്യന്തര മന്ത്രാലയ നര്‍കോട്ടിക് വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ തുടരന്വേഷണത്തിലാണ് സംഘത്തെ പിടികൂടാനായത്. അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈ മാറിയതയും സുരക്ഷാവിഭാഗം അറിയിച്ചു.

Related News