വിദേശികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ

  • 20/01/2021


കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മുന്നോടിയായി വിദേശികളുടെ വിദ്യാഭ്യാസ  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന നടത്തുമെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) തീരുമാനിച്ചതായി അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ജോലിയില്‍ ഉള്ളവര്‍ തൊഴില്‍ മാറ്റത്തിനായി അപേക്ഷിക്കുമ്പോള്‍  ഗൾഫ് ഗൈഡ് ഫോർ ഒക്കുപ്പേഷണൽ ക്ലാസിഫിക്കേഷന്‍റെ തൊഴില്‍  മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഓഡിറ്റിംഗ് നടത്തുക. 

നിയമ വിദഗ്ധര്‍,മാനേജർമാർ, സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക വിദഗ്ധർ, പ്രൊഫഷണൽ അസിസ്റ്റന്റുമാർ, ക്ലാർക്ക്, കൃഷി, വനം, മത്സ്യബന്ധനം എന്നിവയിലെ വിദഗ്ധ തൊഴിലാളികൾ, കരകൌശല വിദഗ്ധര്‍, ഫാക്ടറി, മെഷീൻ ഓപ്പറേറ്റിംഗ് തൊഴിലാളികൾ തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് തീരുമാനം ബാധകമാവുക. 

പദ്ധതി നടപ്പാവുന്നതോടെ നിലവില്‍ ജോലിയിലുള്ള വിദേശികളുടെ  യോഗ്യത സര്‍ട്ടിഫിക്കറ്റുകളും  സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പുതുതായി നിയമിതരാകുന്നവരുടേയും  സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്ക് നല്‍കേണ്ടി വരും. അതോടപ്പം സര്‍വകലാശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കുമെന്നും സൂചനയുണ്ട്. 

Related News