പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഓൺലൈൻ സിസ്റ്റത്തിലേക്കുള്ള മാറ്റം, അയ്യായിരത്തോളം പ്രവാസികൾക്കു പിഴ അടക്കേണ്ടി വരും.

  • 20/01/2021

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അടുത്തിടെ നടപ്പിലാക്കിയ സേവനങ്ങൾക്കുള്ള ഓൺലൈൻ സിസ്റ്റം (ASHAL) നടപ്പിലാക്കുന്നതിന്റെ ഭാഗമായി റെസിഡൻസി പുതുക്കുന്നതിൽ വന്ന കാലതാമസം മൂലം അയ്യായിരത്തോളം പ്രവാസികൾക്കു പിഴ അടക്കേണ്ടി വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റെസിഡൻസി പുതുക്കലിന്റെ കാലതാമസം ഓരോ പ്രവാസികൾക്കും പ്രതിദിനം 2 കെഡി  പിഴ ഈടാക്കുന്നു. PAM അതിന്റെ സേവനങ്ങൾക്കായി ഓൺലൈൻ സിസ്റ്റം  ജനുവരി 12 മുതൽ പ്രവർത്തനമാരംഭിച്ചു , കൂടുതൽ  സേവനങ്ങൾ വരും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.

  സ്പോൺസർമാർക്കും പ്രവാസികൾക്കും അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനോ അവരുടെ റെസിഡൻസി പെർമിറ്റുകൾ സ്വയം  പുതുക്കുന്നതിനായി സിസ്റ്റത്തിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞില്ലെന്നും തൽഫലമായി അയ്യായിരത്തോളം പ്രവാസികൾ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നും അവ റെസിഡൻസിയുടെ ലംഘനമാണെന്നും  റെസിഡൻസി അഫയേഴ്സ് വകുപ്പിന്റെ ഡാറ്റ സൂചിപ്പിച്ചിരുന്നു. 

Related News