രാജ്യം അതീവ ജാഗ്രതയില്‍: ക്വാറന്‍റൈന്‍ 14 ദിവസമായി തുടരും

  • 20/01/2021

കുവൈത്ത് സിറ്റി:  അതിതീവ്ര കോവിഡ് കണ്ടെത്തിയതിനെ  തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയില്‍. ബ്രിട്ടനില്‍ നിന്നും വന്ന രണ്ട് കുവൈത്തി സ്ത്രീകള്‍ക്കാണ് കോവിഡ് -20 സ്ഥിരീകരിച്ചത്. നേരത്തെ വിമാനത്തില്‍ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ വൈ​റ​സ് കണ്ടെത്തിയിരുന്നില്ല. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലാ​ണ്  ഇരുവര്‍ക്കും കോവിഡ് 20 സ്ഥി​രീ​ക​രി​ച്ചത്.  വിമാനത്താവളത്തില്‍ നിന്നും നേരിട്ട് ഇരുവരെയും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശിപ്പിച്ചു. 

ആഗോളതലത്തില്‍ ജനിതക മാറ്റം സംഭവിച്ച  കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെ തുടര്‍ന്ന് ശക്തമായ പ്രതിരോധ നടപടികളാണ് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നത്.രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരേയും പിസിആർ പരിശോധനക്ക് വിധേയമാക്കിയാണ് പുറത്തേക്ക് കടത്തിവിടുന്നത്.  സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്​​ത്​ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പൊതുജനങ്ങളോട്  ആ​വ​ശ്യ​പ്പെ​ട്ടു.

Related News