കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം ; റിക്രൂട്മെന്റിന് തടസ്സങ്ങളേറെ.

  • 20/01/2021

10  മാസത്തിലേറെയായി രാജ്യം ഗാർഹിക തൊഴിലാളി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ് . എൺപത്തിനായിരത്തോളം  ഗാർഹിക തൊഴിലാളികളുടെ ക്ഷാമമാണ്  നിലവിൽ രാജ്യം  നേരിട്ട് കൊണ്ടിരിക്കുന്നത്. റമദാൻ  മാസം തുടങ്ങുന്നതോടുകൂടി ഷാമം കൂടുതൽ രൂക്ഷമായേക്കും. 

കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രാദേശിക ഓഫീസുകൾ പുതിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. പല കാരണങ്ങൾ കൊണ്ടും  വിദേശത്ത് നിന്നുളളവർ കുവൈറ്റിലേക്ക് ​​വീട്ടുജോലിക്ക് വരാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. ചില അയൽരാജ്യങ്ങളിലേക്ക് വീട്ടുജോലിക്കാരെ അയയ്ക്കുന്നത് ഇന്തോനേഷ്യ പുനരാരംഭിച്ചെങ്കിലും കുവൈറ്റിലേക്ക് അയക്കാൻ തയ്യാറല്ലെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ഫിലിപ്പീൻസ്, എത്യോപ്യ രാജ്യങ്ങളിൽ നിന്നുളള ഗാർഹിക തൊഴിലാളികളും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എത്യോപ്യയിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ കുറഞ്ഞത് രണ്ട് മാസമെങ്കിലും പരിശീലനം നൽകണമെന്നും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും കുവൈറ്റ് നിബന്ധന നൽകിയതോടെ  എത്യോപ്യൻ അധികൃതർ ഇക്കാര്യം അം​ഗീകരിച്ചിട്ടുണ്ട്. എന്നാൽ കുവൈത്തിലേക്ക് തൊഴിലാളികെ തിരികെ കൊണ്ടുവരുന്നതിന് അനുമതി നൽകുന്നത് ബന്ധപ്പെട്ട് അവ്യക്തത കാരണം പരിശീലനം ആരംഭിക്കാൻ അവിടത്തെ ഏജൻസികൾ തയ്യാറല്ല. 

കുവൈത്തിൽ പ്രവേശിക്കുന്നത് വിലക്കിയ 34 രാജ്യങ്ങളിൽ എത്യോപ്യ ഇല്ലാത്തതിനാൽ എത്യോപ്യൻ വീട്ടുജോലിക്കാർക്കായി വിമാന സർവ്വീസുകൾ  ആരംഭിക്കുന്നത് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.    അതേസമയം, ഫിലിപ്പീൻസിലെ മനിലയിൽ നിന്നും ഗാർഹിക തൊഴിലാളികളുടെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ ഫെഡറേഷൻ കരാറുമായി ബന്ധപ്പെട്ട്  പുതിയ  ആവശ്യങ്ങൾ നടപ്പിലാക്കാൻ കുവൈത്തിലെ തങ്ങളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള പൊരുത്തക്കേട് ഉണ്ടായാൽ 6 മാസത്തെ നിരീക്ഷണ കാലയളവിൽ വീട്ടുജോലിക്കാരനെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ഫിലിപ്പൈൻ ഓഫീസുകൾ അഭ്യർത്ഥിച്ചു. 

ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് കൂടുതൽ രാജ്യങ്ങളിലേക്ക് നടപ്പിലാക്കിയാലേ കുവൈത്തിലെ വീട്ടുജോലിക്കാരുടെ ക്ഷാമം പരിഹരിക്കാനാകു എന്ന് ഡൊമസ്റ്റിക് ലേബർ റിക്രൂട്മെന്റ് ഏജൻസി മേധാവി ഖാലിദ് അൽ ധക്നാൻ സൂചിപ്പിക്കുകയുണ്ടായി . അടുത്തിടെ ക്യാബിനറ്റിന്റെ തീരുമാന പ്രകാരം പുതിയതായി നിയമിക്കപ്പെടുന്ന ഗാർഹിക തൊഴിലാളികൾക്ക് ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും വിദേശത്തു  കുടുങ്ങിയ  ഗാർഹിക തൊഴിലാളികളെ ബിസ്‍ലാമ  പ്രൊജക്റ്റ് വഴി തിരികെ കൊണ്ടുവരുമെന്ന് തീരുമാനം ഉണ്ടായി എന്നാൽ ഈ ആഴ്ചയുടെ തുടക്കത്തിൽ രൂപീകരിച്ച ഈ പദ്ധതി പ്രകാരം പുതിയ വിസ അനുവദിക്കുന്നത് വളരെ കുറഞ്ഞ എണ്ണത്തിൽ  ഒതുങ്ങി .

Related News