കുവൈത്തിലേക്ക് വരുന്നവർ വീമാന ടിക്കറ്റിന് 50 ദിനാർ അധികമായി നൽകണം.

  • 21/01/2021

കുവൈറ്റ് സിറ്റി :  കൊറോണ വൈറസിനെതിരായ ആരോഗ്യ നടപടികളുടെ ഭാഗമായി രാജ്യത്ത് എത്തുന്ന എല്ലാവർക്കും നിർബന്ധിത പിസിആർ ടെസ്റ്റുകളുടെ ചാർജ്  കുവൈറ്റ് വീമാനത്താവളത്തിൽ എത്തിച്ചേരുന്ന  എയർലൈൻസിൽനിന്ന് ഈടാക്കാൻ  നിർദേശം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) അറിയിച്ചു. പി‌സി‌ആർ ടെസ്റ്റുകളുടെ ചിലവ്  വിമാനക്കമ്പനികൾ ഏറ്റെടുക്കണമെന്ന്   മന്ത്രിസഭാ തീരുമാനത്തിന്റെ നിർദേശത്തെ തുടർന്നാണിത്.

‌ രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരെയും വിമാന താവളത്തിൽ വെച്ചു ആദ്യ പി.സി.ആർ. പരിശോധന നടത്തും. തുടർന്ന് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും പി.സി.ആർ. പരിശോധന നടത്തണമെന്നാണു നിലവിൽ വ്യവസ്ഥ ചെയ്യുന്നത്‌. ഈ രണ്ടു പരിശോധനകൾക്കുമായാണു 50 ദിനാർ യാത്രക്കാർ അധികം നൽകേണ്ടി വരിക, ഈ തുകയാണ് ടിക്കറ്റിനോടൊപ്പം ചേർത്ത് എയർലൈൻസ് ഈടാക്കുക. നിലവിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനം  ലഘൂകരിക്കുന്നതിന് പ്രാദേശിക സ്വകാര്യമേഖലയിലെ ലാബുകൾ വഴിയും പരിശോധനാ നടപടികൾ സ്വീകരിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

Related News