വിനോദ പരിപാടികള്‍ക്കുള്ള അനുമതി നിര്‍ത്തിവെച്ച് ദുബൈ ടൂറിസം

  • 21/01/2021



ദുബൈ: കോവിഡ് പശ്ചാത്തലത്തില്‍ എമിറേറ്റില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ദുബൈ മീഡിയ ഓഫിസ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായി ആണു നടപടി. ആരോഗ്യവകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതു തുടരും. 

കഴിഞ്ഞ മൂന്നാഴ്ചക്കിടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് ദുബായ് അധികൃതര്‍ 20 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി.

Related News