കുവൈറ്റില്‍ ഞായറാഴ്ച വരെ താപനില താഴ്ന്ന നിലയിൽ

  • 21/01/2021




ഞായറാഴ്ച വരെ കുവൈറ്റില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍.പകല്‍ സമയത്ത് 15-18 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയില്‍  2-5 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസ് അല്‍ ഖരവി പറഞ്ഞു.

അന്തരീക്ഷത്തിലെ ഉയര്‍ന്ന വിപുലീകരണത്തിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ തണുപ്പും വരണ്ട വായുപിണ്ഡത്തിലേക്ക് നയിക്കുന്നു. തീരദേശപ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടുക.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില പ്രദേശങ്ങളില്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം തിങ്കളാഴ്ച താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related News