കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന ഡോക്ടർ മരണപ്പെട്ടു.

  • 21/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന ഡോക്ടർ മരണപ്പെട്ടു, കോവിഡ് മുൻനിര പോരാളികളിലൊരാളായ അൽ സലാം ഹെൽത്ത്  സെന്ററിലെ  ഡോക്ടർ  ഐഷ അൽ അവാധിയാണ് മരണപ്പെട്ടത്. ഒരുമാസം മുൻപ് കോവിഡ് രോഗികളുമായുള്ള ഇടപഴുകലിലൂടെയായാണ്  ഐഷ അൽ അവാധിക്ക് രോഗം പിടികൂടിയത്, തുടർന്ന്  ഇവരെ  ഇന്റെൻസീവ് കെയർ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും രോഗം മൂർച്ഛിച്ചു  ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. ഐഷ അൽ അവാധിയുടെ മരണത്തിൽ  ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി.

Related News