കുവൈത്തിൽ കോവിഡ് വാക്‌സിൻ ഇറക്കുമതി വൈകുന്നു, വൈറസ് വാക്സിനേഷൻ തീയതികൾ പുനഃക്രമീകരിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം.

  • 21/01/2021

കുവൈറ്റ് : ഫൈസർ / ബയോ‌ടെക് കമ്പനികളിൽനിന്നുള്ള വാക്‌സിൻ ഉത്പാദനം വൈകുന്നതിനാൽ കുവൈത്തിലേക്കും മറ്റു ലോകരാജ്യങ്ങളിലേക്കുമുള്ള വാക്‌സിന്റെ ഇറക്കുമതി വൈകുന്നു. വാക്‌സിൻ ലഭിക്കുന്നതിനുള്ള  കാലതാമസം നേരിടുന്നതിനാൽ കൊറോണ വൈറസ് വാക്സിനേഷൻ ക്യാമ്പയിനുകൾ  പുനഃക്രമീകരിക്കുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒരു നിശ്ചിത സമയത്തേക്ക് കമ്പനി അനുവദിച്ച  അളവ് വാക്‌സിൻ കയറ്റുമതി ചെയ്യില്ല, പക്ഷേ തുടർച്ചയായുള്ള വാക്സിനേഷൻ കാമ്പെയ്ൻ ഉറപ്പാക്കാൻ മന്ത്രാലയം തീയതികൾ ഷെഡ്യൂൾ ചെയ്യും.

Related News