വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

  • 21/01/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. പരസ്പരം കാണാനാവാത്തവിധത്തിൽ മഞ്ഞ് മൂടിക്കിടന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ 112 നമ്പറില്‍ വിളിക്കാൻ മന്ത്രാലയം അഭ്യര്‍ഥിച്ചു. അതിനിടെ കുവൈത്തില്‍ തണുപ്പിന്റെ കാഠിന്യം ദിനംപ്രതി കൂടിവരികയാണ്. മുറിയിൽ ജനാലകൾ അടച്ചിരുന്നാലും തണുപ്പ് അരിച്ചിറങ്ങുന്ന അവസ്ഥയാണ്.

രാവിലെയും രാത്രിയും മാത്രം അനുഭവപ്പെട്ടിരുന്ന തീവ്രമായ തണുപ്പ് ഇപ്പോൾ പതിയെ പകൽ മുഴുവനുമായിരിക്കുന്നു. നഗരത്തിനകത്തും പുറത്തുമെല്ലാം അവസ്ഥ ഇതുതന്നെയാണ്. തീരദേശങ്ങളിൽ ശീതക്കാറ്റും വീശുന്നുണ്ട്. രാവിലെയും വൈകിട്ടും കുറച്ച് സമയം മാത്രമാണ് കാര്യമായി വെയിലുണ്ടാവുന്നത്. അതിനിടെ ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ തണുപ്പ് കൂടുന്ന സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 

Related News