ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക്ക് രൂപീകരിച്ചു

  • 21/01/2021

കുവൈത്ത് സിറ്റി: കായിക രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക്ക്   (ഐ‌. എസ്‌. എൻ) രൂപീകരിച്ചു. കുവൈത്തിലെ കായികവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും കായികപ്രേമികളെയും ഒരു കുടക്കീഴിലാക്കുന്നതിനായി പുതിയ സംഘം സംഘടിപ്പിച്ചത്.  

ഐഎസ്എന്നിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. https://docs.google.com/forms/d/e/1FAIpQLSddoubWeFovcXf0-rhpUko-aDM86lJ6Di8ejLyqX2mZzwJM1w/viewform എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. @Indian_ISN എന്നതാണ് ഐഎസ്എന്നിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നുള്ള കായികവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും അറിയാന്‍ ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ പിന്തുടരാം.രജിസ്‌ട്രേഷന്‍ ഡ്രൈവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണെന്ന് എംബസ്സി പത്രകുറിപ്പിലൂടെ അറിയിച്ചു. 

Related News