ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ്: ഏജൻസികൾ കുവൈറ്റിനെ തഴയുന്നു.

  • 22/01/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ തീരുമാനങ്ങൾ തടസ്സങ്ങൾക്കു മേൽ തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വരവിനു മുമ്പായി പാലിക്കേണ്ടതായ ചിലവേറിയ മെഡിക്കൽ പരിശോധന, ക്വാരന്റൈൻ നടപടിക്രമങ്ങൾ, മറ്റു സുരക്ഷാനടപടികൾ എന്നിവയുടെ വെളിച്ചത്തിൽ വിദേശ റിക്രൂട്ട്മെൻറ് ഓഫീസുകളും കുവൈറ്റ് ഓഫീസുകളും  തമ്മിൽ ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്. 

കോവിഡ് 19 പ്രതിസന്ധിയുടെ വെളിച്ചത്തിൽ പ്രാദേശിക ഓഫീസുകൾ സ്ത്രീ തൊഴിലാളികളെ നൽകുന്ന രാജ്യങ്ങളുമായി പുതിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ചില രാജ്യങ്ങൾ തങ്ങളുടെ തൊഴിലാളികളെ കുവൈത്തിലേക്കയക്കുന്നതിനും താല്പര്യം കാണിക്കുന്നില്ല.   തങ്ങളുടെ തൊഴിലാളികൾക്ക് പ്രവേശനം അനുവദിക്കുന്നതിന് പുതിയ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ള ചില വിദേശ ഏജൻസികൾക്ക് ഇപ്പോൾ കുവൈറ്റിനോട് താല്പര്യം കുറഞ്ഞതായാണ് റിപ്പോർട്ട്.  

Related News