കോവിഡ് വാക്സിന് ബുക്ക് ചെയ്ത തീയതികളിൽ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 22/01/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക്  ചെയ്ത തീയതികളിൽ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍ വാക്സിനുകള്‍ ഉല്പാദനം വൈകുന്നതിനാല്‍ രാജ്യത്തേക്കുള്ള ഇറക്കുമതി വൈകുമെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആരോഗ്യം മന്ത്രാലയം വിശദീകരണം നല്‍കിയത്. 

വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം കു​ത്തി​വെ​പ്പിനെ  ബാധിക്കില്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് രാ​ജ്യ​ത്ത്​ കു​ത്തി​വെ​പ്പ്​ ദൗ​ത്യം ന​ട​ക്കു​ന്ന​തെന്നും അധികൃതര്‍ പറഞ്ഞു. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എല്ലാവര്‍ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഒ​രു വ​ർ​ഷം സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 

Related News