മണി എക്‌സ്‌ചേഞ്ച് ആക്രമിച്ചു: ആറായിരം ദിനാറുമായി അക്രമി കടന്നു കളഞ്ഞു

  • 22/01/2021

കുവൈത്ത് സിറ്റി :ജഹ്റയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് ആറായിരം  ദിനാറുമായി അജ്ഞാതന്‍ കടന്നു കളഞ്ഞു. ഇടപാട് നടത്താനെന്ന വ്യാജേന സ്ഥാപനത്തിലെത്തിയ അക്രമി കാഷ്യറെ കുത്തിപരിക്കേല്‍പ്പിക്കുകയും പൈസ തട്ടിയിടുക്കുകയുമായിരുന്നു. 

നിരീക്ഷണ ക്യാമറയില്‍  ആക്രമിയുടെ രൂപം പതിഞ്ഞിട്ടുണ്ട്.  പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച് അന്വേഷണം ആരംഭിച്ചു. 

Related News