സ്വർണ മോഷണം: കുവൈറ്റിൽ പ്രവാസി ദമ്പതികൾ അറസ്റ്റിൽ

  • 22/01/2021



കുവൈറ്റ് : സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച ലെബനൻ ദമ്പതികൾ അറസ്റ്റിൽ. 500 ദിനാർ വിലവരുന്ന 28 ഗ്രാമിന്റെ മാല  മോഷ്ടിച്ചതിനെ തുടർന്നാണ് 30 വയസുകാരായ ദമ്പതികളെ സാൽഹിയ പോലീസ് അറസ്റ്റ് ചെയ്തത്. സിറിയൻ സ്വർണപ്പണിക്കാരന്റെ പരാതിയിലാണ് അറസ്റ്റ്.

അതേസമയം, ഇന്ത്യക്കാരനെ മർദ്ധിച്ച് 230ദിനാർ തട്ടിയെടുത്ത 3ഇന്ത്യക്കാരെ ജഹ്‌റ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും വ്യക്തിപരമായ കാര്യങ്ങളിൽ തർക്കം വന്നതോടെ സ്വന്തം നാട്ടുകാരനെ മർദ്ധിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം  റിപ്പോർട്ട്‌ ചെയ്തു.

Related News