കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളിൽ യാത്രാനുമതി 35 പേർക്കുമാത്രം.

  • 22/01/2021

കുവൈറ്റ് : സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ വിമാനക്കമ്പനികളോട് അഭ്യർത്ഥിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക  പത്രം റിപ്പോർട്ട് ചെയ്തു. 

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ പ്രവർത്തന ആവശ്യകതകളുടെ അടിസ്ഥാനത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വരുന്ന വിമാനങ്ങളുടെ പ്രവർത്തന ശേഷി ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ ഓരോ യാത്രയിലും 35 യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി അറിയിച്ചു. കുവൈത്തിൽ നിന്ന്  പുറപ്പെടുന്ന ഫ്ലൈറ്റുകളുടെ പ്രവർത്തന ശേഷിയിൽ മാറ്റമുണ്ടാകില്ല. നേരത്തെ കുവൈറ്റ് എയർവെയ്‌സ് ഇത് സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  വീട്ടുജോലിക്കാരെയും ട്രാൻസിറ്റ് യാത്രക്കാരെയും തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കുവൈറ്റ് ഐർവേസ്‌ വ്യക്തമാക്കി.

Related News