വിദേശത്ത് കുടുങ്ങിയ ആയിരത്തോളം വിദേശികളുടെ റെസിഡൻസി വിസ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍

  • 22/01/2021

കുവൈത്ത് സിറ്റി : കോവിഡിനെ തുടര്‍ന്നുണ്ടായ യാത്ര ക്ലേശത്തെ തുടര്‍ന്ന് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്ന  ആയിരത്തോളം പ്രവാസികളുടെ താമസ രേഖ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ അറിയിച്ചു. നേരത്തെ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുകളും റെസിഡൻസി പെർമിറ്റുകളും പുതുക്കുന്നതിന് സ്പോണ്‍സര്‍മാര്‍ക്ക്  ഓൺലൈൻ സേവനങ്ങൾ അനുവദിച്ചിരുന്നു. 

ജനുവരി 12 മുതല്‍ നടപ്പിലാക്കിയ അസ്ഹൽ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് 2,716 വിസ  റദ്ദാക്കിയതായും 30,000 പേര്‍ താമസ രേഖ പുതുക്കിയതായും  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം  വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന്‍റെ ഭാഗമായി  വിദേശികളുടെ 5,354 വിദ്യാഭ്യാസ  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് അഷാല്‍ ഓൺലൈൻ സംവിധാനത്തിലൂടെ  സൂക്ഷ്മ പരിശോധന നടത്തിയത്.  രാജ്യത്തെ 29,534 കമ്പിനികളാണ് ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ ഇതുവരെയായി  പ്രയോജനം നേടുന്നത്. 

Related News