കുവൈറ്റ് എയർപോർട്ട് പ്രതിദിനം 1000 യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുന്നു

  • 23/01/2021

കുവൈറ്റ് : ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കുറയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. റിപ്പോർട്ട് അനുസരിച്ച്, എത്തുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം ആയിരത്തിലധികം യാത്രക്കാരാകാൻ പാടില്ലെന്ന് ഡിജിസിഎ വ്യവസ്ഥ ചെയ്യുന്നു.

കൊറോണ വൈറസ് നിയന്ത്രിക്കാനും അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ അധികാരികളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം, എന്നാൽ  പുതിയ തീരുമാനത്തിൽനിന്ന്  വീട്ടുജോലിക്കാരെയും  ട്രാൻസിറ്റ്  യാത്രാ യാത്രക്കാരെയും ഒഴിവാക്കുന്നുണ്ട് . 

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ത്തിച്ചേരുന്ന എല്ലാ യാത്രക്കാർക്കും നടത്തേണ്ട PCR  പരിശോധനക്കായി  പ്രവർത്തിക്കാനുള്ള സ്വകാര്യ ലബോറട്ടറികളുടെ തയ്യാറെടുപ്പ് പൂർത്തിയാക്കുന്നതിനുവേണ്ടിയാണ്  രണ്ടാഴ്ച വീമാനത്താവളം പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത്.   ഈ കാലയളവിൽ വിമാനക്കമ്പനികൾ അവരുടെ ഫ്ലൈറ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യും

Related News