നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി 'പരാക്രം ദിവസ്' ആഘോഷിച്ചു.

  • 23/01/2021

കുവൈറ്റ് സിറ്റി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച്  ഇന്ത്യൻ എംബസ്സി "പരാക്രം ദിവസ്" ആഘോഷിച്ചു, എംബസി പരിസരത്ത് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പുഷ്പാർച്ചന നടത്തി.
 
 രാഷ്ട്രത്തിനായി നേതാജി നൽകിയ നിസ്വാർത്ഥസേവനം, അദ്ദേഹത്തിന്റെ അനിതരസാധാരണമായ ആത്മശക്തി എന്നിവയെ സ്മരിക്കേണ്ടതിന്റെ ഭാഗമായി ജനുവരി 23 ഇനി മുതൽ എല്ലാ വർഷവും "പരാക്രം ദിവസമായി" ആചരിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചിരുന്നു . 

Related News