കുവൈത്തിൽ 534 പേർക്കുകൂടി കോവിഡ് , 439 പേർക്ക് രോഗമുക്തി.

  • 23/01/2021



കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 534  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 160901 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 439  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 8978 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  6203 പേര് ചികിത്സയിലും, 50 തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News