തൊഴിലാളികൾക്കായി ബാച്ചിലേഴ്‌സ് സിറ്റി നിർമ്മിക്കാനൊരുങ്ങി മുൻസിപ്പാലിറ്റി.

  • 23/01/2021



കുവൈറ്റ് : ബാച്ചിലേഴ്‌സ്  തൊഴിലാളികൾക്കായി  താമസ സൗകര്യം ഒരുക്കുന്നതിലേക്കായി പ്രത്യേകമായ   സൈറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫുഹി അറിയിച്ചു .മുനിസിപ്പാലിറ്റി ഉന്നത ഏകോപന സമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം .നഗരങ്ങളുടെ നിർമ്മാണം, വരാനിരിക്കുന്ന  ശുചിത്വ കരാറുകൾ തുടങ്ങി  വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു .ധന മന്ത്രാലയവും മറ്റു ഏജൻസികളും സംയുക്തമായാണ്  പുതിയ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയത് . മൂന്നു സൈറ്റുകൾ    വടക്കൻ മേഖലയിലും ,  മൂന്നു സൈറ്റുകൾ  മധ്യമേഖലയിലും 5 സൈറ്റുകൾക്കും തെക്കൻ മേഖലയിലുമാകും നിർമ്മാണം പൂർത്തിയാക്കുക. 150,000  ചതുരശ്ര  വിസ്തീർണ്ണമുള്ള 11 സൈറ്റുകൾ അനുവദിക്കുന്നതിനായുള്ള   റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി മുനിസിപ്പൽ കൗൺസിലിന് സമർപ്പിക്കും .

Related News