നിശ്ചിത യാത്രാ ക്വോട്ട : മലയാളികളടക്കം ആയിരക്കണക്കിനാളുകൾ കുവൈത്തിലേക്ക് വരാനാകാതെ ദുബായിൽ കുടുങ്ങിക്കിടക്കുന്നു.

  • 24/01/2021

കുവൈറ്റ് സിറ്റി : ഞായറാഴ്ച മുതൽ കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം 1000 ആയി  കുറയ്ക്കാനുള്ള പുതിയ സിവിൽ ഏവിയേഷൻ തീരുമാനം, യാത്രക്കാരെയും  വിമാന കമ്പനികളെയും ട്രാവൽ ഓപ്പറേറ്റർമാരെയും ഒരുപോലെ ആശയക്കുഴപ്പത്തി ലാക്കുന്നതായി റിപ്പോർട്ടുകൾ. ഈ തീരുമാനം വരും ദിവസങ്ങളിൽ കുവൈറ്റിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന 21000  യാത്രക്കാരെയാണ് ബാധിക്കുന്നത്. തീരുമാനം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് തന്നെ  ടിക്കറ്റ് റിസർവേഷൻ നടത്തിയവരാണ് ഇക്കൂട്ടർ. വെള്ളി,ശനി ദിവസങ്ങളിൽ വിമാന ടിക്കറ്റ് റിസർവേഷന്‌ ആവശ്യക്കാർ ഏറെയായിരുന്നു. ഇത് ടിക്കറ്റ് നിരക്ക് 300 ശതമാനം വരെ വർധിപ്പിക്കാൻ കാരണമായി .കൂടാതെ ഈ രണ്ടു ദിവസങ്ങളിലും ലഭ്യമായ സീറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയിരുന്നു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെല്ലാം ക്രമേണ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അയ്യായിരത്തിൽ നിന്നും ആയിരത്തിലേക്കുള്ള യാത്രക്കാരുടെ  എണ്ണത്തിലെ ഈ വെട്ടിച്ചുരുക്കൽ. 


കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ത്തിച്ചേരുന്ന എല്ലാ യാത്രക്കാർക്കും നടത്തേണ്ട PCR  പരിശോധനക്കായി  പ്രവർത്തിക്കാനുള്ള സ്വകാര്യ ലബോറട്ടറികളുടെ തയ്യാറെടുപ്പ് പൂർത്തിയാക്കുന്നതിനുവേണ്ടിയാണ്  രണ്ടാഴ്ച വീമാനത്താവളം പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത്.   ഈ കാലയളവിൽ വിമാനക്കമ്പനികൾ അവരുടെ ഫ്ലൈറ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യും

 ഇതോടെ നിരവധി പ്രവാസികളാണ് ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്നത്, പലരും ഇന്നോ നാളെയോ കുവൈറ്റിലേക്ക് തിരിക്കാനാകുമെന്ന പ്രതീക്ഷയിൽ PCR ടെസ്റ്റെടുത്തവരും, 14 ദിവസം ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയവരുമാണ് , ഇതോടെ ഇവരെല്ലാം തന്നെ വീണ്ടും വലിയ വാടക കൊടുത്ത് അനിശ്ചിത കാലത്തേക്ക് ഹോട്ടലിൽ താമസം തുടെരണ്ടി വരും.  

Related News