ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ; 60 രാജ്യങ്ങളിൽ കോവിഡ് - 20 പടരുന്നു.

  • 24/01/2021



കുവൈറ്റ് സിറ്റി : കഴിഞ്ഞ  രണ്ടു ദിവസത്തിനിടയിൽ 2  മരണവും  1,015 പുതിയ "കൊറോണ" കേസുകൾക്കും സാക്ഷ്യം വഹിച്ചത്തിന് പിന്നാലെ  ആരോഗ്യ മന്ത്രാലയം നടപടിക്രമങ്ങൾ കർശനമാക്കി. പുതിയ കോവിഡ് 20 വ്യാപനം  തടയാനുള്ള പ്രതിരോധ വ്യവസ്ഥകൾ അവഗണിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ് മന്ത്രാലയത്തിന്റെ ഔദ്യോഗിക  വൃത്തങ്ങൾ പുതുക്കി. നിലവിലെ  സാഹചര്യത്തിൽ വൈറസ് പടർന്നുപിടിച്ചതും പുതിയതായി ഉയർന്നുവന്നതുമായ രാജ്യങ്ങളിലേക്ക്  പൗരന്മാരോടും താമസക്കാരോടും യാത്ര  ചെയ്യരുതെന്നും  ആവശ്യപ്പെട്ടു . നടപടിക്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങൾക്ക് പുറമെ തുറമുഖങ്ങളിലും സുരക്ഷാ ശക്തമാക്കും. ബ്രിട്ടൺ ,ടർക്കി ,യു എ ഇ തുടങ്ങിയ രാജ്യനഗളിൽ നിന്നും വരുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷണ വിധേയരാക്കും.

Related News