കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണം; ടിക്കറ്റ് നിരക്ക് ആയിരം ദിനാർ വരെ.

  • 24/01/2021

കുവൈത്ത് സിറ്റി : രാജ്യത്തേക്കുള്ള പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയ നടപടി വിമാന ടിക്കറ്റില്‍ വന്‍ വില വര്‍ദ്ധനക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍. നിരവധി വിമാന കമ്പിനികളാണ്  ഡി.ജി.സി.എയുടെ തീരുമാനത്തിന് ശേഷം   ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയത്.നിയന്ത്രണങ്ങള്‍  നടപ്പിലാകുന്നതോടെ ഏകദേശം 60,000 യാത്രാ റിസർവേഷനുകൾ റദ്ദാകുമെന്നാണ് കരുതപ്പെടുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം ബ്യൂറോ അംഗം അബ്ദുൾ റഹ്മാൻ അൽ ഖറാഫി പറഞ്ഞു. 

ജ​നു​വ​രി 24 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യാ​ണ്​ നി​യ​​ന്ത്ര​ണം. പുതിയ വ്യവസ്ഥ അനുസരിച്ച് ഒ​രു​ദി​വ​സം പ​ര​മാ​വ​ധി ​1000 പേ​ർ​ക്ക്​ മാ​ത്രം അ​നു​മ​തി ന​ൽ​കാ​നാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പിന്‍റെ  തീ​രു​മാ​നം. അതേസമയം വീട്ടുജോലിക്കാരേയും  ട്രാൻസിറ്റ് യാത്രക്കാരേയും പുതിയ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ വ്യാപിക്കുന്ന അതിതീവ്ര കോവിഡിനെ തുടര്‍ന്ന് കര്‍ശനമായ പരിശോധനകളാണ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുവാനുള്ള വിപുലമായ കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തിനാണ് താല്‍ക്കാലിക നിയന്ത്രണനം ഏര്‍പ്പെടുത്തിയത്. വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലു​ള്ള പു​തി​യ വൈ​റ​സ്​ രാ​ജ്യ​ത്ത്​ എ​ത്താ​തി​രി​ക്കാ​ൻ കു​വൈ​ത്ത്​ പ​ര​മാ​വ​ധി സൂ​ക്ഷ്​​മ​ത പു​ല​ർ​ത്തു​ന്നു​ണ്ട്. 


സാമ്പത്തിക ബാധ്യത വരുന്നതിനാല്‍  ചില വിമാനക്കമ്പനികൾ കുവൈത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ മാറുമെന്നും രാജ്യത്തേക്ക് വരുന്ന  വിമാന സര്‍വീസുകള്‍ 15  വരെയായി  കുറയാമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. .അതിനിടെ ടിക്കറ്റ് നിരക്കുകള്‍ ആയിരം ദിനാര്‍ വരെയായി വര്‍ദ്ധിച്ചതായി ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

Related News