ഗ്യാസ് ലൈൻ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു; ഇറക്കുമതി വെട്ടിക്കുറക്കാനാകും KNPC

  • 24/01/2021


മിനാ അഹ്മദി റിഫൈനറിയിൽ നടപ്പാക്കുന്ന അഞ്ചാമത്തെ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നാഷണൽ പെട്രോളിയം കമ്പനി (കെ എൻ പി സി) അതിവേഗത്തിൽ നടത്തുകയാണെന്ന് റിപ്പോർട്ടുകൾ. നിലവിൽ കമ്പനി നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണിത്. പ്രതിദിനം 805 ദശലക്ഷം ഘനയടി വാതക ഉത്പാദനശേഷിയുള്ള കെട്ടിട യൂണിറ്റുകളും പ്രാദേശിക വാതക ആവശ്യങ്ങൾക്കായി 106 ആയിരം ബാരൽ കണ്ടൻസേറ്റും ഇതിൽ ഇതിലുൾപ്പെടുന്നു. പരിമിതമായ പാരിസ്ഥിതിക ആഘാതം മൂലം ദ്രവീകൃത പെട്രോളിയം വാതകവും ദ്രവീകൃത പ്രകൃതി വാതകവും വലിയതോതിൽ ശുദ്ധ ഊർജ്ജ സ്രോതസ്സായി കണക്കാക്കപ്പെടുന്നതിനാൽ നിലവിലെ ഈ പദ്ധതി കുവൈറ്റിന്റെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുകയും ഗ്യാസ് ഇറക്കുമതി കുറയ്ക്കുകയും ചെയ്യും

Related News