ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു, സർക്കാരുണ്ടാക്കാൻ ചുമതലപ്പെടുത്തി ഉത്തരവിറക്കി കുവൈറ്റ് അമീർ.

  • 24/01/2021



കുവൈത്ത്‌ സിറ്റി : ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തവിറക്കി കുവൈറ്റ് അമീർ  ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌, കൂടാതെ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനും അവരുടെ പേരുകൾ സമർപ്പിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഈ ഉത്തരവ് നടപ്പിലാക്കുകയും ദേശീയ അസംബ്ലിയെ അറിയിക്കുകയും ഔദ്യോഗിക  ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.  

കുവൈത്തിന്റെ 38 - മത് പ്രധാന മന്ത്രിയായാണ്  ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിനെ വീണ്ടും അമീർ  നിയമിച്ചത്, ഇതോടെ ഷൈഖ്‌ സബാഹ്‌   മൂന്നാം തവണയാണു പ്രധാനമന്ത്രി പദവിയിൽ എത്തുന്നത്‌.  ഈ മാസം 13 നാണു കേവലം 29 ദിവസം മാത്രം ദൈർഖ്യമുള്ള  മന്ത്രി സഭ അമീറിനു മുന്നിൽ രാജി സമർപ്പിച്ചത്‌. 

Related News