യാത്ര നിയന്ത്രണം; രാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ച് കുവൈത്ത് സിവില്‍ ഏവിയേഷന്‍

  • 24/01/2021

കുവൈത്ത് സിറ്റി : കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതല്‍ തീരുമാനങ്ങള്‍ സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ചു. നേരത്തെ യാത്രക്കാരുടെ എണ്ണം ആയിരമായി കുറക്കുവാന്‍ രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പിനികളോട് ഡി.ജി‌.സി.എ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓരോ  രാജ്യത്തുനിന്നുമുള്ള ക്വാട്ട നിശ്ചയിച്ചതായി അധികൃതര്‍ അറിയിച്ചു.  

എമിറേറ്റ്സ് എയര്‍വേസില്‍  84 യാത്രക്കാരും, തുർക്കി എയര്‍വേസില്‍ 63 യാത്രക്കാരും, സൗദിഅറേബ്യ ,ജോർദാൻ,  മസ്കറ്റ് സ്ഥലങ്ങളില്‍ നിന്നും 42 യാത്രക്കാർ വീതവും ദോഹയില്‍ നിന്ന്  35 യാത്രക്കാരും അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാ യാത്രക്കാർക്കും നടത്തേണ്ട PCR  പരിശോധനക്കായി  പ്രവർത്തിക്കാനുള്ള സ്വകാര്യ ലബോറട്ടറികളുടെ തയ്യാറെടുപ്പ് പൂർത്തിയാക്കുന്നതിനുവേണ്ടിയാണ്  രണ്ടാഴ്ച വീമാനത്താവളം പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത്.   

ഈ കാലയളവിൽ വിമാനക്കമ്പനികൾ അവരുടെ ഫ്ലൈറ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനകമ്പനികളോട് സ്വകാര്യ മെഡിക്കൽ സെൻററുകളുമായി കരാറുണ്ടാക്കാൻ ആവശ്യപ്പെട്ടതായും  വാര്‍ത്തകളുണ്ട്. 

Related News