കുവൈത്തിൽ 384 പേർക്കുകൂടി കോവിഡ് , 507 പേർക്ക് രോഗമുക്തി.

  • 24/01/2021

 

കുവൈറ്റ് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 384 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട്ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 161285  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ളഅൽ സനദ് അറിയിച്ചു. 507 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽരോഗമുക്തി നേടി. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 7695 പുതിയ കോവിഡ് ടെസ്റ്റുകൾനടത്തി.  6080 പേര് ചികിത്സയിലും, 48 തീവ്രപരിചരണ വിഭാഗത്തിലുമാണ്.

Related News