പിസിആർ പരിശോധനാ നിരക്ക് സിവിൽ ഏവിയേഷനും ആരോഗ്യ മന്ത്രാലയവും സംയുക്തമായി തീരുമാനിച്ചതിനു ശേഷം മാത്രം.

  • 24/01/2021

കുവൈറ്റ് : കുവൈറ്റിലേക്കെത്തുന്ന യാത്രക്കാരിൽ പി സി ആർ ടെസ്റ്റ് ഉൾപ്പെടെയുള്ള ചിലവുകൾ വിമാനകമ്പനികൾ വഹിക്കണമെന്ന ക്യാബിനറ്റ് തീരുമാനം നടപ്പിലാക്കാൻ സംയുക്തമായി പ്രവർത്തിക്കാനൊരുങ്ങി സിവിൽ ഏവിയേഷനും ആരോഗ്യമന്ത്രാലയവും.

 പി സി ആർ ടെസ്റ്റുകളുടെ അധിക ചെലവ് യാത്രക്കാരിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാൽ പി സി ആർ ടെസ്റ്റുകൾക്ക് ഇനി മുതൽ ഒരു നിശ്ചിത തുക  നിർണയിക്കാനും തീരുമാനമുണ്ട്.  ടെസ്റ്റിനായി  50 ദിനാർ യാത്രക്കാരിൽനിന്നും ഈടാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ  PCR  പരിശോധനക്കായി  പ്രവർത്തിക്കാനുള്ള സ്വകാര്യ ലബോറട്ടറികളെ സജ്ജീകരിച്ചതിനുശേഷം  പരിശോധന ഫീസ് സിവിൽ ഏവിയേഷനും ആരോഗ്യ മന്ത്രാലയവും സംയുക്തമായി തീരുമാനിച്ചതിനു ശേഷം മാത്രമായിരിക്കും വിമാന കമ്പനികളിൽനിന്നു ഈടാക്കുകയുള്ളു എന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

യാത്രക്കാരുടെ പരിശോധനയ്ക്കും  മറ്റു ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി  വിമാനത്താവളത്തിൽ ഒരു ആരോഗ്യ പ്ലാറ്റ്ഫോം സ്ഥാപിക്കാനും തീരുമാനിച്ചിരിക്കുന്നു.  മെഡിക്കൽ ടീമുകളുടെയും സ്വകാര്യ ലബോറട്ടറികളുടെയും ഒരു കൂട്ടായ്മയെ   കൃത്യമായ  പരിശീലനങ്ങൾ നൽകി പരിശോധനകൾ കൂടുതൽ  കാര്യക്ഷമമാക്കുന്നതിനായുള്ള  ഒരു  പദ്ധതി ആവിഷ്‌കരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

Related News