കോവിഡ് - 20 ; മന്ത്രിസഭ യോഗം ഇന്ന്.

  • 25/01/2021


കുവൈറ്റ് സിറ്റി :  ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ  ഭീഷണികളെക്കുറിച്ചാവും ആദ്യം ചർച്ച ചെയ്യുക എന്ന് സൂചന . ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ തടയുന്നതിന് ആവശ്യമായ സംവിധാനങ്ങളും നിർദ്ദേശങ്ങളും  കമ്മിറ്റി ചർച്ച ചെയ്യും . യോഗത്തിൽ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളും സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും പങ്കെടുക്കുമെന്നും പകർച്ചവ്യാധിയെ പരിഹരിക്കുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനുമുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്നും വിദേശത്തു നിന്നും രാജ്യത്തേയ്ക്കവരുന്നവരുടെ  ക്വാറന്റയിൻ കാലയളവിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമെന്നും റിപോർട്ടുകൾ  സൂചിപ്പിക്കുന്നു .

രാജ്യത്തേക്ക് ഫൈസർ വാക്സിൻ വരുന്നതിന്റെ താമസം ഒരു മാസം കവിയില്ലെന്നും  വൃത്തങ്ങൾ വെളിപ്പെടുത്തി, ജനിതക മാറ്റം വന്ന കൊറോണ വൈറസ് ലോകത്തു  പടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വിദ്യാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും സൂചനയുണ്ട്.  

Related News