പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റം, കൊലപാതകശ്രമം; കാലിൽ വെടിയേറ്റ സ്വദേശി അറസ്റ്റിൽ.

  • 25/01/2021


പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചുവിട്ട സ്വദേശിയെ കനത്ത കാവലിൽ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇയാളെ ആശുപത്രി നിന്നും വിട്ടയച്ച ശേഷം ഫഹാഹീൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കൊലപാതകശ്രമം, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാത്തത്, പോലീസിനെ ആക്രമിച്ച രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാകും ചുമത്തുക.
 
റിപ്പോർട്ടുകൾ പ്രകാരം ഈ വ്യക്തിയെ അറസ്റ്റ് ചെയ്തത് ഏറെ സംഭവവികാസങ്ങൾക്ക് ശേഷമാണ്. ഏറെ പിന്തുടർന്നതിനു ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഇതിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ആകാശത്തേക്ക്  നിറയൊഴിച്ച ഉദ്യോഗസ്ഥനെ കത്തിയുമായി കുത്തിപ്പരിക്കേൽപ്പിക്കാൻ  ശ്രമിച്ചതിനാൽ പിന്നീട് പ്രതിയുടെ കാലിൽ നിറയൊഴിക്കുകയായിരുന്നു.സംഭവത്തെതുടർന്ന് ഫഹാഹീൽ എക്സ്പ്രസ് വേ ഏറെനേരം അടച്ചിട്ടു.ഒരു ഏഷ്യക്കാരനെ  കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ പിന്തുടരുന്നതും പിന്നീട് നിറയൊഴിച്ചതും.

Related News