യാത്ര നിയന്ത്രണം; ദുരിതത്തിലായി മലയാളികള്‍ അടക്കമുള്ള വിദേശികള്‍

  • 25/01/2021

കുവൈത്ത് സിറ്റി :രാജ്യത്തേക്ക്  യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുടുക്കിലായ യാത്രക്കാര്‍  ടിക്കറ്റിനായി നെട്ടോട്ടമോടുന്നു. വിമാനത്താവളത്തില്‍ സ്വകാര്യ ലബോറട്ടറികള്‍ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് രണ്ടാഴ്ചത്തേക്ക് പ്ര​തി​ദി​നം ആയിരം യാത്രക്കാരായി കുവൈത്ത് വ്യോമയാന മന്ത്രാലയം  പരിമിതപ്പെടുത്തിയത്. ഇതേ തു​ട​ർ​ന്ന്  നിരവധി ​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യോ റീ ഷെഡ്യൂല്‍ ചെയ്യുകയോ ചെ​യ്​​ത​ത്.

 ഇന്ത്യ അടക്കമുള്ള യാത്ര നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദേശികളാണ് കുവൈത്തിലേക്ക് മടങ്ങുവാനായി ഇ​ട​ത്താ​വ​ള​മാ​യ  ദുബൈയിലും മറ്റ് പ്രദേശങ്ങളിലുമായി കഴിയുന്നത്.  14 ദിവസത്തേക്ക് മാത്രം താമസ സൗ​ക​ര്യം ബൂക്ക് ചെയ്ത് വന്ന ഇവരില്‍ പലരും പുതിയ നിര്‍ദ്ദേശത്താല്‍ വ​ലി​യ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന​ത്.  താമസ സ്ഥലത്ത് നിന്ന് മാറുവാന്‍ ആവശ്യപ്പെട്ട പലരും പെ​രു​വ​ഴി​യി​ലാ​യ അവസ്ഥയിലാനുള്ളത്. അതോടപ്പം ഓരോ വിമാനത്തിലും 35 യാത്രക്കാരായി നിജപ്പെടുത്തിയത് ടിക്കറ്റ് നിരക്കിലും വലിയ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. 

കുടുംബമായി പാക്കേജ് അടിസ്ഥാനത്തില്‍ കുവൈത്തിലേക്ക്  യാത്രയായവരും  ഭ​ക്ഷ​ണ​വും താ​മ​സ​വും ലഭിക്കാത്ത അവസ്ഥയിലാനുള്ളത്. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പലര്‍ക്കും തിരികെ നാട്ടിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  

വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ മിക്ക വിമാന കമ്പിനികളും  കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണ്. ജ​നു​വ​രി 24 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യാ​ണ്​ നി​യ​​ന്ത്ര​ണം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അതിതീവ്ര കോവിഡ്  വൈ​റ​സ്​ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ നിയമങ്ങള്‍ കര്‍ശനമാക്കിയത്. 

Related News