വില കൂട്ടി; മീന്‍ കട അടപ്പിച്ചു.

  • 25/01/2021

കുവൈത്ത് സിറ്റി : മത്സ്യ മാര്‍ക്കറ്റില്‍ അമിത വിലക്ക്  മീന്‍ വിറ്റതിനെ തുടര്‍ന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മീന്‍  കട അടച്ചു. ഇറക്കുമതി ചെയ്തതും രാജ്യത്ത് നിന്ന് പിടിക്കുന്നതുമായ എല്ലാത്തരം മത്സ്യങ്ങളും വിപണിയിൽ ലഭ്യമാണെന്നും  വിലയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതിദിനം 5 മുതൽ 40 ടൺ വരെ മത്സ്യങ്ങൾ ഇറക്കുമതി ചെയ്യുന്നതായും  ദിവസേന 4-6 ടൺ മത്സ്യങ്ങൾ കുവൈത്തില്‍ നിന്നും പിടിക്കുന്നതായും അധികൃതര്‍ പറഞ്ഞു. 

Related News