ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ജനുവരി 26, 2021വൈകുന്നേരം 6.30. P. M ന് (ഇന്ത്യൻ സമയം 9 P. M) ഗാന്ധി സ്മൃതി കുവൈറ്റ് സാംസ്‌കാരിക വേദിയും കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി റിപ്പബ്ലിക് ദിന സന്ധ്യ എന്ന പേരിൽ സൂം വെബിനാർ സംഘടിപ്പിക്കുന്നു. ചടങ്ങിൽ പ്രമുഖ ഗാന്ധിയനും വാഗ്മിയും അധ്യാപകനും കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ ശ്രീ. വി. കെ. തമ്പാൻ മാസ്റ്റർ ഇന്ത്യൻ ദേശീയ പതാക ഒരു പഠനം എന്ന വിഷയത്തിലും, അധ്യാപകനും വാഗ്മിയും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാനിധ്യവും ആയ ശ്രീ. ടി. കെ. ബിനു മാസ്റ്റർ ഇന്ത്യയെ നിർമ്മിച്ചെടുത്ത ഭരണ ഘടന എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?