വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന രണ്ടാം ഘട്ടം ഒരറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവച്ചു, അനാവശ്യ യാത്രകൾ ഒഴിവാക്കണം.

  • 25/01/2021



കുവൈറ്റ് സിറ്റി :  വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന രണ്ടാം ഘട്ടം ഒരറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവച്ചു, ഇന്ന് ചേർന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് സർക്കാർ ഈക്കാര്യം തീരുമാനിച്ചത്, കൂടാതെ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ആവശ്യമായ കേസുകളിലൊഴികെ യാത്ര ചെയ്യരുതെന്ന് മന്ത്രിസഭ  ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളത്തിലേക്കുവരുന്ന എല്ലാ വാണിജ്യ  വീമാനങ്ങളുടെ എണ്ണത്തിലും  നിയന്ത്രണം കൊണ്ടുവരാൻ മന്ത്രാലയം തീരുമാനിച്ചു. പുതിയ കോവിഡ് - 20  വൈറസ് പല രാജ്യങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങൾ. 

Related News