ദുബായ്, തുർക്കി എന്നിവിടങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് ഉള്ള വിമാനങ്ങൾ : ബുക്കിംഗ് പൂർണ്ണം

  • 26/01/2021


കുവൈറ്റ് : ദുബായ്, തുർക്കി എന്നിവിടങ്ങളിൽ നിന്ന്  കുവൈറ്റിലേക്ക് ഫെബ്രുവരി 20 വരെയുള്ള എല്ലാ വിമാനങ്ങളുടെയും ബുക്കിങ്ങുകൾ പൂർണമായതായി വിമാനകമ്പനികളിൽ  നിന്നും ടൂറിസം ഓഫീസുകളിൽ നിന്നും ഔദ്യോഗിക  റിപ്പോർട്ടുകൾ. കുവൈത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം ദിവസേന ആയിരത്തിൽ കവിയരുതെന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനപ്രകാരം  വിമാനങ്ങൾ എല്ലാം പുനക്രമീകരിച്ചതായും മറ്റുള്ളവ റദ്ദാക്കിയതായും വൃത്തങ്ങൾ വെളിപ്പെടുത്തി. കൊറോണ വ്യാപനത്തിന്റെ അപകട സാധ്യത മുന്നിൽ കണ്ട് കൈക്കൊണ്ട ഈ തീരുമാനം  ഏറെ ആശയക്കുഴപ്പങ്ങൾക്ക് കാരണമായി ആയി. മാത്രമല്ല പുതിയ കൊറോണാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രാവിമാനങ്ങൾ റദ്ദാക്കിയതും ആളുകളെ ബുദ്ധിമുട്ടിലാക്കി.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാ യാത്രക്കാർക്കും നടത്തേണ്ട PCR  പരിശോധനക്കായി  പ്രവർത്തിക്കാനുള്ള സ്വകാര്യ ലബോറട്ടറികളുടെ തയ്യാറെടുപ്പ് പൂർത്തിയാക്കുന്നതിനുവേണ്ടിയാണ്  രണ്ടാഴ്ച വീമാനത്താവളം പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത് .  ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും കുവൈറ്റ്  അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരെ നിയന്ത്രിക്കാനും പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം ഒരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെക്കാനും തീരുമാനമായി. ഇതോടെ നിരവധി പ്രവാസികളാണ് ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്നത്, പലരും ഇന്നോ നാളെയോ കുവൈറ്റിലേക്ക് തിരിക്കാനാകുമെന്ന പ്രതീക്ഷയിൽ PCR ടെസ്റ്റെടുത്തവരും, 14 ദിവസം ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയവരുമാണ് , ഇതോടെ ഇവരെല്ലാം തന്നെ വീണ്ടും വലിയ വാടക കൊടുത്ത് അനിശ്ചിത കാലത്തേക്ക് ഹോട്ടലിൽ താമസം തുടെരണ്ടി വരും.   

Related News